പണ്ട് പ്രായമായവരിൽ ആണെങ്കിൽ ഇന്ന് ചെറുപ്പക്കാരുടെ മുടിയാണ് അതിവേഗം നരയ്ക്കുന്നത്.
നര വന്നാൽ ആദ്യം ചെയ്യുന്നത് മുടിയ്ക്ക് നിറം അടിക്കുകയാണ്. ഇതിനായി രാസവസ്തുക്കളുള്ള ഹെയർഡൈകൾ തേയ്ക്കുന്നു. മറ്റ് ചിലർ ആകട്ടെ ചില പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇതൊന്നും കാര്യമായ ഗുണം നൽകിയെന്ന് വരില്ല. ഈ സാഹചര്യത്തിൽ അൽപ്പം വെളിച്ചെണ്ണയും തൈരും വെളിച്ചെണ്ണയുമെല്ലാം മുടിയുടെ വളർച്ചയെ സഹായിക്കുന്നവയാണ്.
ഇരുമ്പ് ചീനച്ചട്ടിയിൽ വേണം ഈ ഡൈ ഉണ്ടാക്കാൻ. ഇരുമ്പ് ചീനച്ചട്ടിയിലാണെങ്കിൽ ഈ നാച്യുറൽ ഡൈയ്ക്ക് അതിന്റെ യഥാർത്ഥ ഫലം ലഭിക്കും. ഇരുമ്പ് ചീനച്ചട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഈ ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് കാപ്പിപ്പൊടി എടുക്കുക. ശേഷം ഇതിലേക്ക് അതേ അളവിൽ വെളിച്ചെണ്ണ ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കണം.
വെളിച്ചെണ്ണയും കാപ്പിപ്പൊടിയും നന്നായി യോജിച്ചാൽ ഇതിലേക്ക് തൈര് ചേർക്കാം. തൈരും ചേർത്ത് യോജിപ്പിക്കണം. ശേഷം അര മണിക്കൂർ അടച്ച് വയ്ക്കാം. ഇതിന് ശേഷം ഈ ഡൈ ഉപയോഗിക്കാം. നര ഉള്ള ഭാഗങ്ങളിൽ ഇത് നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം താളിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയാം.