ആയുസ്സ് വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായി പാരമ്പര്യത്തെത്തന്നെയാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പാരമ്പര്യമായി ദീര്‍ഘായുസ്സുള്ളവര്‍ക്ക് ഉണ്ടാകുന്ന മക്കള്‍ക്കും അത് ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത് ജനിതകശാസ്ത്രം ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ ഭക്ഷണരീതിയും ജീവിതശൈലിയും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്.
ഇപ്പോഴിതാ ഇതു സംബന്ധിച്ചിരിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ് അമിതമായ
കലോറി ഉപഭോഗം കുറയ്ക്കുന്നത് കൂടുതല്‍ കാലം ജീവിക്കാന്‍ മനുഷ്യരെ സഹായിക്കുമെന്ന് മുമ്പേ തെളിഞ്ഞതാണ് 1930-കളില്‍, എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. എന്നാല്‍ പുതിയ പഠനങ്ങള്‍ അതില്‍ നിന്ന് വളരെദൂരം മുന്നോട്ട് പോയിരിക്കുകയാണ്
സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സി എലിഗന്‍സ് എന്ന ചെറിയ വിരയില്‍ നടത്തിയ ഗവേഷണത്തില്‍ ജീനിലെ ചെറിയ മാറ്റങ്ങള്‍ പോലും വിരകളുടെ ആയുസ്സ് ഇരട്ടിയാക്കുന്നതിലേക്ക് നയിച്ചു.
ഇതില്‍ നിന്ന് ഒരു നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തുകയും ചെയ്തു അതായത് ബാഹ്യമായി നമ്മള്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളെക്കാള്‍ പ്രധാനം ജനിതകമായ നേട്ടങ്ങള്‍ തന്നെയാണ്.
ജീനുകള്‍ നമുക്ക് എത്ര കാലം ജീവിക്കാന്‍ കഴിയുമെന്ന് നിര്‍ണ്ണയിക്കുന്നു. എന്നാല്‍ ആയുസ്സ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഭക്ഷണക്രമവും വ്യായാമവും പോലുള്ള ജീവിതശൈലി ഇടപെടലുകള്‍ കുറച്ചൊക്കെ സഹായിക്കുമെന്ന് മാത്രം.