നാലുമണി ചായക്ക് എന്തെങ്കിലും സ്പെഷ്യലായി ഉണ്ടെങ്കിൽ പിന്നെ ഹാപ്പിയായി അല്ലെ, എങ്കിലിതാ രുചികരമായ ഉരുളകിഴങ്ങ് ബോണ്ടയുടെ റെസിപ്പി. ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. തീർച്ചയായും നിങ്ങൾക്കിഷ്ടപെടും.
ആവശ്യമായ ചേരുവകൾ
ബാറ്ററിന് വേണ്ടി
തയ്യാറാകുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഉപ്പ് ചേർത്ത് വേവിക്കുക. പാകമാകുമ്പോൾ നന്നായി ചതച്ച് മാറ്റി വയ്ക്കുക. ഒരു കടായിയിൽ എണ്ണ ചൂടാക്കുക. കടുക് പൊട്ടിക്കുക, എന്നിട്ട് കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. ഉപ്പ് പരിശോധിക്കുക. വേണമെങ്കിൽ മല്ലിയിലയും ചേർക്കാം. തണുക്കുമ്പോൾ മിശ്രിതം ചെറിയ ഉരുളകളാക്കുക.
ഒരു പാത്രത്തിൽ ചെറുപയർ പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കട്ടിയുള്ള മാവ് ഉണ്ടാക്കുക. അരമണിക്കൂറിനു ശേഷം ഉരുളകൾ ഓരോന്നായി ബാറ്ററിൽ മുക്കി ഡീപ് ഫ്രൈ ചെയ്യുക. പേപ്പർ ടവലിൽ വറ്റിക്കുക. അങ്ങനെ രുചിയുള്ള ഉരുളക്കിഴങ്ങ് ബോണ്ട വിളമ്പാൻ തയ്യാർ. ചൂടോടെ ചട്ണിയോ സോസോയോ ഉപയോഗിച്ച് വിളമ്പാം.