നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പ്രധാനപ്പെട്ട പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഒന്നാണ് പപ്പായ. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഫല വര്‍ഗ്ഗം ആണ് പപ്പായ.
നമ്മുടെ നാട്ടിന്‍പുറത്തെ തൊടികളില്‍ കാണുന്ന പപ്പായ നമ്മളിൽ പലർക്കും ഇഷ്ടമുള്ള പഴമാണ്. എന്നാൽ പപ്പായ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഉയർന്ന പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കുന്നത് നല്ലതല്ല. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം.
എരിവുള്ള ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കുന്നതും നല്ലതല്ല. സ്പൈസിയായ ഭക്ഷണം ശരീരത്തിലെ താപനില ഉയർത്തുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത് എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, പപ്പായയുടെ എൻസൈമുകൾ അവയുമായി കലരുമ്പോൾ, അവ ദഹനത്തെ തടസ്സപ്പെടുത്തുകയോ ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്യും.
ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളോടൊപ്പം പപ്പായ കഴിക്കരുത്. ഇവ ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കും.
പാലോ പാലുത്പന്നങ്ങളോ പപ്പായ്ക്കൊപ്പം കഴിക്കുന്നത് ഉചിതമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പപ്പായയിലുള്ള പപ്പെയ്ൻ എന്ന എൻസൈം പാലിൻറെയോ പാലുത്പന്നങ്ങളുടെയോ ദഹനത്തെ പ്രശ്നത്തിലാക്കാമെന്നതിനാലാണിത്.