നിത്യ ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്ന് ആയതിനാല്‍ തന്നെ ഉപ്പിലെ മായം നമ്മളെ സാരമായി ബാധിക്കുകയും ചെയ്യും. ഉപ്പിലെ മായം കണ്ടെത്താന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ നമുക്ക് പരീക്ഷിക്കാം. ഈ മൂന്നുവഴികള്‍ ആര്‍ക്കും ചെയ്തു നോക്കാന്‍ സാധിക്കുന്നതാണ്.
ഉപ്പിന് വെളുത്ത നിറം ലഭിക്കാന്‍ ചിലപ്പോള്‍ കാത്സ്യം കാര്‍ബൊണേറ്റ് ചേര്‍ക്കാറുണ്ട്.
ഇത് വളരെ എളുപ്പത്തില്‍ തന്നെ കണ്ടെത്താനാവും. അര ഗ്‌ളാസ് വെള്ളമെടുത്തതിനുശേഷം അതില്‍ ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് കലക്കാം. ലായനിക്ക് വെളുത്ത നിറം വരികയാണെങ്കില്‍ ഉപ്പില്‍ മായമുണ്ടെന്ന് തിരിച്ചറിയാം. ലായനിക്ക് സാധാരണ വെള്ളത്തിന്റെ നിറമാണെങ്കില്‍ ഇതില്‍ ഇത്തരം മായമില്ലെന്ന് ഉറപ്പിക്കാം.
ഒരു ഗ്‌ളാസില്‍ വെള്ളമെടുത്ത് ഉപ്പ് കലക്കി വയ്ക്കുക. കുറച്ച് സമയം കഴിയുമ്പോള്‍ വെളുത്ത നിറത്തില്‍ മായം മുകളില്‍ അടിഞ്ഞിരിക്കുന്നത് കാണാം. ഇത്തരത്തില്‍ കണ്ടാലും ഇത് മായം കലര്‍ന്നതാണെന്ന് മനസ്സിലാക്കണം.
ഒരു പാത്രത്തില്‍ അര നാരങ്ങയുടെ നീര് എടുക്കണം. ഇതിലേയ്ക്ക് തലേദിവസത്തെ കഞ്ഞിവെള്ളം രണ്ട് സ്പൂണ്‍ ചേര്‍ത്തിളക്കണം. ഈ ലായനിയില്‍ ഒരു സ്പൂണ്‍ ഉപ്പ് ചേര്‍ത്തുകൊടുക്കണം. ഇളക്കേണ്ടതില്ല. മായം കലര്‍ന്ന ഉപ്പ് ആണെങ്കില്‍ അതിന്റെ നിറം ഇരുണ്ടതായി മാറുന്നത് കാണാം. മായമില്ലാത്ത ഉപ്പ് ആണെങ്കില്‍ ഇതിന്റെ നിറത്തിന് മാറ്റമൊന്നും സംഭവിക്കില്ല.