പൊതുവെ 5 മുതൽ 10 ശതമാനം ഗർഭിണികളിൽ ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നം കണ്ടുവരാറുണ്ട്. മൂത്രത്തിൽ പ്രോട്ടീനിൻ്റെ അളവ് കൂടുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്ന ഈ അവസ്ഥയെ പ്രീ എക്സാംസിയ എന്നാണ് അറിയപ്പെടുന്നത്. 21ാം ആഴ്ചയ്ക്ക് ശേഷമാണ് രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിൻ്റെയും പോലും ജീവൻ വരെ ഇത് ഭീഷണിയായേക്കാം.
അടുത്ത കാലത്ത് നടത്തിയ പഠനത്തിലാണ് ഗർഭിണികളിൽ ചില രക്ത പരിശോധന നടത്തുന്നതിലൂടെ പ്രീ എംക്ലാസിയെക്കുറിച്ച് അറിയാൻ സാധിക്കുമെന്ന് കണ്ടെത്തിയത്. രക്തത്തിലെ പ്രധാന പ്രോട്ടീനുകളാണ് ഫൈബ്രിനോജിൻ്റെയും ആൽബുമിൻ്റെയും അനുപാതത്തിലൂടെ ആണ് ഇത് തിരിച്ചറിയുന്നത്. ഫൈബ്രിനോജൻ രക്തം കട്ടപിടിക്കുന്നതിനും വീക്കത്തിനും കാരണമാകുന്ന ഒരു പ്രോട്ടീനാണ്, അതേസമയം ആൽബുമിൻ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.
ഈ അനുപാതത്തിന് രക്തസമ്മർദ്ദവുമായി വലിയ ബന്ധം തന്നെയുണ്ട്. ഉയർന്ന ഫൈബ്രിനോജൻ-ആൽബുമിൻ അനുപാതം (FAR) ഉള്ള സ്ത്രീകൾക്ക് പ്രീ എക്ലാമ്പ്സിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. . എഫ്എആറിന് സാർവത്രിക മാനദണ്ഡമൊന്നുമില്ലെങ്കിലും, ഉയർന്ന എഫ്എആർ മൂല്യം, 0.3 അല്ലെങ്കിൽ അതിലും ഉയർന്നത്, പ്രീക്ലാമ്പ്സിയയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അതേസമയം, FAR 0.1 അല്ലെങ്കിൽ അതിൽ താഴെയുള്ള സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ അപകടസാധ്യത വളരെ കുറവാണെന്നും പറയുന്നു.
35 വയസിന് മുകളിലുള്ള സ്ത്രീകൾ ഗർഭിണിയാകുമ്പോഴാണ് പൊതുവെ അമിതമായ രക്തസമ്മർദ്ദ പ്രശ്നമുണ്ടാകുന്നത്. അതുപോലെ അമിതവണ്ണമുള്ള സ്ത്രീകൾക്കും ഈ പ്രശ്നമുണ്ടാകാം. ഇത്തരം സ്ത്രീകളിലാണ് ഡോക്ടർമാർ എഫഎആർ പരിശോധിക്കുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേണ്ട മുൻകരുതലുകളും ആവശ്യമെങ്കിൽ സ്വീകരിക്കാൻ നിർദ്ദേശം നൽകാറുണ്ട്.