അവധി ദിനങ്ങൾ ആഘോഷമാക്കാൻ കൊതിയൂറും സ്പെഷൽ പോർക്ക് റോസ്റ്റ്.
പോർക്കിൽ പുരട്ടാൻ ആവശ്യമായ ചേരുവകൾ
1. പോർക്ക് – 1 കിലോഗ്രാം
2. മുളകുപൊടി – 1 ടീസ്പൂൺ
3. ഗരം മസാല – 1 ടീസ്പൂൺ
4. കുരുമുളക് പൊടി – 1 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
6. മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
7. ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
8. കറിവേപ്പില – ആവശ്യത്തിന്
9. സവാള അരിഞ്ഞത് – 1/4 കപ്പ്
10.പച്ചമുളക് രണ്ടായി മുറിച്ചത് – 3-4
11. ഉപ്പ് – ആവശ്യത്തിന്
പോർക്ക് വഴറ്റാൻ ആവശ്യമായ ചേരുവകൾ
1. ചെറിയ ഉള്ളി അരിഞ്ഞത് – 1 കപ്പ്
2. പച്ചമുളക് അരിഞ്ഞത് – 1 ടേബിൾസ്പൂൺ
3. ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
4. കറിവേപ്പില – ആവശ്യത്തിന്
5. കുരുമുളക് പൊടി – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. നന്നായി കഴുകിയെടുത്ത പോർക്കിൽ, പുരട്ടാൻ ആവശ്യമായ ചേരുവകൾ എല്ലാം ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക .
2. അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഈ പോർക്ക് ഇട്ട് തീ കൂട്ടി വേവിക്കുക. പോർക്കിലെ നെയ്യ് ഇറങ്ങി വരുമ്പോൾ തീ കുറയ്ക്കുക. വെന്ത പോർക്ക് നെയ്യിൽ നിന്നും മാറ്റുക .
3. ഈ നെയ്യിലേക്കു മുളകിൽ പറഞ്ഞ വഴറ്റാൻ ആവശ്യമായ ചേരുവകൾ ചേർത്ത് വഴറ്റി, വെന്ത പോർക്കും ഇട്ട് നല്ലതുപോലെ വരട്ടി എടുക്കുക. രുചികരമായ പോർക്ക് റോസ്റ്റ് തയാർ.
content highlight: pork-roast