നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്നായി ഉലുവ മാറിയിരിക്കുന്നു. കറികള്‍ക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണെന്ന് എത്രപേര്‍ക്കറിയാം. ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധവിളയാണ് ഉലുവ.
മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഉലുവ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് ഉത്തമമത്രേ. കരള്‍ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും ഉലുവ സഹായിക്കുന്നു. ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചില്‍ മുതലായവയക്ക് ഫലപ്രദമായ പ്രതിവിധിയാണ്. ഭക്ഷണത്തിന് മുന്‍പ് ഉലുവപ്പൊടി വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപധികളില്‍ ഒന്നാണ് ഉലുവ ചായ.
















