ചേരുവകൾ
പാസ്ത – 200 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂൺ
വെള്ളം
വെളുത്തുള്ളി – 1 ടീസ്പൂൺ
കാരറ്റ് – 1
ക്യാപ്സിക്കൻ 1
ചിലി ഫ്ളക്സ് – 1 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്.
സോസ്
ബട്ടർ – 6 ടേബിൾ സ്പൂൺ
മൈദ – 6 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ.
സീസനിങ് – 1 ടേബിൾ സ്പൂൺ
മുളകുചതച്ചത് – 1 ടേബിൾ സ്പൂൺ
പാൽ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിളച്ച വെള്ളത്തിൽ ഉപ്പും എണ്ണയും പാസ്തയും ഇട്ട് വേവിച്ചു വെള്ളം കളഞ്ഞു വയ്ക്കുക.
ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ഇട്ട് ചൂടായതിനു ശേഷം വെളുത്തുള്ളി ഇട്ടു വഴറ്റുക. ബാക്കിയുള്ള പച്ചക്കറികളും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് വഴറ്റി വാങ്ങുക.
ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ഇട്ടു ചൂടായാൽ മൈദ ചേർത്തു വഴറ്റി പച്ച സ്വാദ് മാറിയാൽ പാൽ ഒഴിച്ച് കുറുകി വരുമ്പോൾ കുരുമുളക്, സീസനിങ്, ഉപ്പ്, മുളകു ചതച്ചത് എന്നിവ ചേർത്ത് അതിന്റെ ഒപ്പം പച്ചക്കറിയും പാസ്തയും ചേർത്ത് നന്നായി യോജിപ്പിച്ചു വാങ്ങുക. അതിന് മുകളിയ്ക്ക് ചിലി ഫ്ളക്സ് ഇട്ടുകൊടുക്കുക . വൈറ്റ് സോസ് പാസ്ത തയാർ.