ചേരുവകൾ
• നെയ്യ് – 7 ടീസ്പൂൺ
• കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 1 കിലോഗ്രാം
• പാൽ – 2 1/2 കപ്പ്.
• പഞ്ചസാര – 1 കപ്പ് •
• ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
• ബദാം (അരിഞ്ഞത്) – 1/4 കപ്പ്.
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ വച്ച് 3 ടീസ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക. ഇതിൽ ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കുക. 5 മിനിറ്റിനു ശേഷം കാരറ്റിന്റെ നിറം മാറി തുടങ്ങും. ഇതിൽ പാൽ ഒഴിച്ച്, പാൽ കുറച്ച് വറ്റുന്നത് വരെ നന്നായി ഇളക്കി വേവിക്കുക. പഞ്ചസാരയും ഏലക്കാപ്പൊടിയും 2 ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളം കുറച്ച് വലിയുന്നത് വരെ ഇളക്കികൊണ്ടേ ഇരിക്കുക.ബദാം അരിഞ്ഞത് ചേർത്ത് യോജിപ്പിക്കുക. 2 ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.