ചേരുവകൾ
വറുക്കാത്ത അരിപ്പൊടി – 1 കപ്പ്
തേങ്ങാപ്പാൽ – 2 കപ്പ് (ഒന്നാം പാലും രണ്ടാം പാലും ചേർത്ത്)
നട്സ്
ശർക്കര – 500 ഗ്രാം
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ .
ജീരകപ്പൊടി – 1/2 ടീസ്പൂൺ
ചുക്ക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
തേങ്ങാപ്പാലും അരിപ്പൊടിയും ഒന്നിച്ചാക്കി കട്ടയില്ലാതെ യോജിപ്പിക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കിയെടുക്കുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്കു തേങ്ങാപ്പാലും അരിപ്പൊടിയും ചേർന്ന മിശ്രിതവും ശർക്കരയും ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കുറുകി വരുമ്പോൾ ഇടയ്ക്കിടെ നെയ്യ് ചേർക്കാം.ശേഷം ഏലക്കാപ്പൊടി, ജീരകപ്പൊടി, ചുക്കുപൊടി, ഒരു നുള്ള് ഉപ്പ്, നട്സ് എന്നിവ ചേർക്കുക. പാനിൽ നിന്നും വിട്ടു വരുമ്പോൾ നെയ്യ് തടവിയ പാത്രത്തിലേക്കു മാറ്റി തണുക്കുമ്പോൾ മുറിച്ചെടുക്കാം.