എല്ലാവരുടെയും കണ്ണുകൾക്ക് വളരെയധികം ഇമ്പം ഏകുന്ന ഒന്നാണ് റോസാപ്പൂവ്. റോസാപ്പൂവിലെ ഓരോ ഇതളുകളും അത്രത്തോളം മനോഹാരിതയാണ് നമ്മുടെ കണ്ണുകൾക്ക് സമ്മാനിക്കുന്നത്. സാമ്പത്തിക ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റാൻ റോസാപ്പൂവിനെ സാധിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ അതിനുള്ള ഒരു കഴിവ് ഈ റോസാപ്പൂവിൻ ഉണ്ട് അതെങ്ങനെയാണെന്ന് നോക്കാം.
വാസ്തുപ്രകാരവും ജ്യോതിഷപ്രകാരവും റോസാപ്പൂക്കൾ ദാമ്പത്യജീവിതത്തിൽ വളരെ മികച്ച രീതിയിൽ ഫലം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. റോസാപ്പൂക്കൾ ഉള്ളതുകൊണ്ട് വീട്ടിൽ സന്തോഷവും സമാധാനവും കടന്നുവരുമെന്നും പറയുന്നുണ്ട്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ പ്രതീകമായി ആണ് റോസാപുഷ്പത്തെ കണക്കാക്കുന്നത് അതുകൊണ്ടുതന്നെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിൽ കിടപ്പുമുറിയിൽ ഒരു ഗ്ലാസ് പാത്രത്തിൽ വെള്ളം നിറച്ച് ഇതിൽ കുറച്ച് റോസാപ്പൂവിന്റെ ഇതളുകൾ ഇട്ട് സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
ഈ ഇതളുകൾ അഴുകിപ്പോകാൻ പാടില്ല ഈ റോസാ ഇതളുകളിലെ വെള്ളവും ഇതളുകളും എല്ലാ ദിവസവും മാറ്റണം ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പ്രണയം നിറഞ്ഞു നിൽക്കും എന്നാണ് പറയുന്നത് അതേപോലെ എല്ലാ വെള്ളിയാഴ്ച ദിവസവും വെറ്റിലയിൽ 5 റോസാളങ്ങൾ ദുർഗ്ഗാദേവിക്ക് സമർപ്പിക്കുകയാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. റോസാച്ചെടി വീട്ടിൽ വച്ചു പിടിപ്പിക്കുന്നതിനും ഒരു പ്രത്യേകമായ രീതിയുണ്ട് തെക്ക് പടിഞ്ഞാറ് ദിശയിലാണ് റോസാച്ചെടി നടേണ്ടത് എങ്കിൽ മാത്രമേ വാസ്തുശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ ലഭിക്കുകയുള്ളൂ. ചുവന്ന പൂക്കൾ നടന്നത് ഗൃഹനാഥന്റെ അന്തസ്സ് വർദ്ധിപ്പിക്കുന്നതായാണ് ജ്യോതിഷം പറയുന്നത് ചൊവ്വാഴ്ചകളിൽ ഹനുമാൻ ദേവനാണ് റോസാപ്പൂവിന്റെ ഇതളുകൾ സമർപ്പിക്കേണ്ടത് ഇത് 11 ഇതളുകളാണ് അങ്ങനെയാണെങ്കിൽ ആഗ്രഹങ്ങൾ നിറവേറ്റപെടും എന്നാണ് പറയുന്നത് കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റുവാൻ ലക്ഷ്മിദേവിക്ക് എല്ലാ വെള്ളിയാഴ്ചയും റോസാപ്പൂവ് സമർപ്പിക്കണം
Story Highlights ; Rose Flower benafits