തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനം. കഴിഞ്ഞ കേരളീയം പരിപാടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുവെന്നാണ് സർക്കാർ വിശദീകരണം.
കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയതായുള്ള വിവരം പുറത്തുവരുന്നത്.
2023ലെ കേരളീയം പരിപാടിക്ക് വേണ്ടി ആകെ അഞ്ചരക്കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആകെ 5,68,25,000 രൂപയാണ് കേരളീയം പരിപാടിക്ക് വേണ്ടി ടൂറിസം വകുപ്പ് ചെലവഴിച്ചത്.