Kerala

പി പി ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി; നാ​ളെ വാ​ദം കേ​ൾ​ക്കും

ത​ല​ശേ​രി: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി പി ദി​വ്യ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​മ്പാ​കെ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൻ മേ​ൽ നാ​ളെ കോ​ട​തി വാ​ദം കേ​ൾ​ക്കും.

ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ പ​ത്ത​നം​തി​ട്ട താ​ഴം​ക​രു​വ​ള്ളി​ൽ മ​ഞ്ജു​ഷ കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നി​ട്ടു​ണ്ട്. മ​ഞ്ജു​ഷ​യ​ക്ക് വേ​ണ്ടി അ​ഡ്വ. പി.​എം. സ​ജി​ത​യാ​ണ് ആ​ക്ഷേ​പം ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ. ​വി​ശ്വ​ൻ മു​ഖേ​ന​യാ​ണ് ദി​വ്യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം, പിപി ദിവ്യയെ കാണാനില്ലെന്ന് പരാതി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജയദേവാണ് പരാതി നല്‍കിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പൊലീസ് പരാതി സ്വീകരിച്ചു.

‘ദിവ്യ, തിരിനാവ് CRC, സമീപം, ഇരിനാവ് – 670301 എന്ന വിലാസത്തില്‍ താമസിക്കുന്ന ജനപ്രതിനിധിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ഇവരെ 20 ഒക്ടോബര്‍ മുതല്‍ കാണാനില്ല’ എന്നാണ് പരാതിയില്‍ പറയുന്നത്. കേസിന്റെ പൊതു പ്രാധാന്യം കണക്കിലെടുത്ത്, 2011-ലെ കേരള പൊലീസ് ആക്ട് സെക്ഷന്‍ 57 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിവ്യക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ നടപടിയുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുന്നത്.