India

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവഗുരുതരമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. വരുന്ന ആറ് ദിവസങ്ങളിൽ ഇത് ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഡല്‍ഹിനഗരത്തിന്റെ വിവിധയിടങ്ങളില്‍ വായുഗുണനിലവാര സൂചിക 364-ലേക്കെത്തി. ചൊവ്വാഴ്ച ഇത് 327 ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം 301 മുതൽ 400 വരേ ഏറ്റവും ഗുരുതര വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വായുമലിനീകരണം നേരിടാൻ കമീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ ദേശീയ തലസ്ഥാന പ്രദേശത്ത്‌ വിറക്‌ കത്തിക്കൽ, കൽക്കരി ഉപയോഗം, ഡീസൽ ജനറ്റേറുകളുടെ പ്രവർത്തനം എന്നിവ നിരോധിച്ചു.

ഹരിയാന, പഞ്ചാബ്‌, യുപി സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും ഡൽഹിയിലെ വായുമലിനീകരത്തെ സ്വാധീനിക്കുന്നുണ്ട്‌. വായുനിലവാര സൂചിക 335 ആയാണ്‌ ചൊവ്വാഴ്‌ച താഴ്‌ന്നത്‌. തിങ്കളാഴ്‌ച 310 ആണ്‌ പലയിടത്തും രേഖപ്പെടുത്തിയത്‌. ദീപാവലി അടക്കമുള്ള ആഘോഷങ്ങൾ പ്രമാണിച്ച്‌ പടക്കം പൊട്ടിക്കുന്നത്‌ ദിവസങ്ങൾക്ക്‌ മുമ്പേ നിരോധിച്ചിരുന്നു.