Kerala

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് രേഖകളുടെ പകർപ്പുകൾ സൗജന്യം | Copies of documents will be given free for Wayanad landslide victims

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായതും നശിച്ചതുമായ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരിബാധിതർക്കു സൗജന്യമായി നൽകാൻ മുദ്രപ്പത്രവിലയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പൊതുജനസമ്പർക്കത്തിന്റെ ഭാഗമായി കിഫ്ബി സഹായത്തോടെ ‘എന്റെ കേരളം’ പോർട്ടൽ ആരംഭിക്കാനും സ്പെഷൽ സ്ട്രാറ്റജി ആൻഡ് കമ്യൂണിക്കേഷൻ ടീമിനെ ഒരു വർഷത്തേക്ക് രൂപീകരിക്കാനും സിഡിറ്റ് സമർപ്പിച്ച നിർദേശം അംഗീകരിച്ചു.