Kerala

തെരഞ്ഞെടുപ്പ്; പാലക്കാട് രാഹുലും സരിനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും | Election; Palakkad Rahul and Sarin will submit nomination papers today

പാലക്കാട്: മണ്ഡലത്തിൽ ഇന്ന് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും. ഇതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോര് മുറുകും. അതിനിടെ അൻവർ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചു.

മണ്ഡലത്തിലെ വിവിധ മേഖലകളിലായി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ക്ഷേത്രങ്ങളിൽ നിന്നുമാണ് ഇന്ന് പ്രചാരണം ആരംഭിക്കുന്നത്. രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി സരിൻ ആര്‍ഡിഒ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ഉച്ചക്ക് 12 മണിക്കാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പത്രികാ സമർപ്പണം. യുഡിഎഫും സമാന രീതിയിൽ പ്രകടനമായാണ് ആര്‍ഡിഒ ഓഫീസിൽ എത്തുക. എന്‍ഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ ഇന്നലെ പത്രിക സമർപ്പിച്ചു.