ഡിസംബറാകുന്നതോടെ ഈ പ്രശ്നം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുമ, പനി, തൊണ്ട വേദന അങ്ങനെ പ്രശ്നങ്ങളായിരിക്കും പലരും നേരിടുന്നത്. ഈ പ്രശ്നമുണ്ടാകുമ്പോൾ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും മറ്റ് ചിലത് ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. വൈറസുകൾ, ബാക്ടീരിയ, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ തൊണ്ട വേദന കാരണമാകാം. എന്നാൽ ഈ സമയത്ത് കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങൾ നോക്കാം.
ചൂടുള്ള സൂപ്പാണ് തൊണ്ട വേദനയുള്ളപ്പോൾ ബെസ്റ്റ്. പനി ജലദോഷം തൊണ്ട വേദന എന്നീ പ്രശ്നങ്ങൾക്കെല്ലാം സൂപ്പ് ഒരു ശാശ്വത പരിഹാരമാണ്. പൊതുവെ ഐസ്ക്രീം ഈ സമയത്ത് കഴിക്കാൻ പാടില്ല എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അത് തൊറ്റാണ്, ഐസ്ക്രീം കഴിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നൽകാൻ സഹായിക്കും. ഐസ്ക്രീം കഴിക്കുന്നത് മൂക്കടപ്പ് കൂട്ടുകയാണെങ്കിൽ സർബത്ത് കുടിക്കാവുന്നതാണ്. ഇലകൾ ഉപയോഗിച്ചുള്ള സ്മൂത്തികളും അതുപോലെ യോഗർട്ടും ഈ സമയത്ത് വളരെ നല്ലതാണ്. പച്ചക്കറികൾ വേവിച്ച് മാത്രം കഴിക്കാൻ ശ്രമിക്കുക. ചെറു ചൂടുള്ള ചായ പോലെയുള്ള പാനീയങ്ങളും നല്ലതാണ്. പഴം, പിയർ പോലെയുള്ള പച്ചക്കറികളും മുട്ടയും ഈ സമയത്ത് കഴിക്കാം.
ചിപ്പ്സ്, വേവിക്കാത്ത പച്ചക്കറികൾ തുടങ്ങിയവയൊന്നും കഴിക്കരുത്. അതുപോലെ പുളിപ്പുള്ള ഭക്ഷണങ്ങളും തൊണ്ട വേദനയുള്ള സമയത്ത് നല്ലതല്ല. മുന്തിരിങ്ങ, പൈൻ ആപ്പിൾ, ഓറഞ്ച് തുടങ്ങിയ അവഗണിക്കുക. പാൽ ഉത്പ്പന്നങ്ങളും മദ്യവും ഈ സമയത്ത് ഒട്ടും നല്ലതല്ല. മാത്രമല്ല എരിവ് കൂടുതലുള്ള ഭക്ഷണങ്ങളും തൊണ്ട വേദന കൂട്ടാൻ കാരണമാകും.
മൊരിഞ്ഞതും കട്ടി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക കാരണം ഇവ കഴിക്കുന്നത് വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കും.