വിശന്നുവരുന്ന സമയങ്ങളിൽ പെട്ടെന്ന് എന്തെങ്കിലും കഴിക്കാൻ തയ്യാറാക്കാവുന്ന ഒരു രുചികരമായ റെസിപ്പിയാണ് അവിൽ നനച്ചത്. ഇത് ഹെല്ത്തിയും ടേസ്റ്റിയുമാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അവൽ, പഞ്ചസാര, തേങ്ങ അരച്ചത് എന്നിവ ചേർക്കുക. ഇവ കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇനി കുറച്ച് കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇത് കുറഞ്ഞത് 15 മിനിറ്റ് അടച്ച് വയ്ക്കുക. ഈ സമയമാകുമ്പോഴേക്കും ഇത് വളരെ മൃദുവും മധുരവുമാകും. നിങ്ങൾക്ക് വേണമെങ്കിൽ വിളമ്പുന്നതിന് തൊട്ടുമുമ്പ് വാഴപ്പഴം കഷണങ്ങൾ ചേർക്കാം.