Kerala

‘ പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിച്ചു’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്രാ തോമസ്

അസോസിയേഷന്‍റെ ഭാരവാഹികളുടെ ഭാഗത്തു നിന്ന് എനിക്ക് മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചു .

ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും?. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുന്നു.നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം നടപടികൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നു. ഭരണ സമിതി പിരിച്ചുവിട്ട് വനിതകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം . സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ 50 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തണമെന്നും സാന്ദ്ര കത്തില്‍ ആവശ്യപ്പെട്ടു.