Celebrities

‘പ്രണവിനെ ഇഷ്ടപ്പെടാനുളള കാരണം അതാണ്, കല്ല്യാണ ആലോചനയെ കുറിച്ചൊക്കെ പറയാറുണ്ട്’: ഗായത്രി സുരേഷ്

ചില സമയത്ത് ട്രോളുകള്‍ എന്നെ എഫക്ട് ചെയ്യാറുണ്ട്

മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരാളാണ് ഗായത്രി സുരേഷ്. ജമ്‌നപ്യാരി എന്ന സിനിമയിലൂടെയാണ് താരം സിനിമ ലോകത്തേക്ക് എത്തിയത്. ഗായത്രി സുരേഷിന്റെ അഭിമുഖങ്ങള്‍ വളരെയധികം ശ്രദ്ധ നേടാറുണ്ട് സോഷ്യല്‍ മീഡിയയില്‍. നിരവധി ട്രോളുകളും ഗായത്രി സുരേഷിന് ലഭിക്കാറുണ്ട്. അടുത്തിടെ പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെയധികം വൈറലായിരുന്നു. ഇപ്പോള്‍ ഇതാ അതിനെക്കുറിച്ചും മലയാള സിനിമയെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ഗായത്രി സുരേഷ്.

‘എനിക്ക് ലാലേട്ടന്റെ ഫാമിലി ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഈ അടുത്ത് ലാലേട്ടന്റെ അമ്മയുടെ ബര്‍ത്ത് ഡേയുടെ ഒരു വീഡിയോ കണ്ടിരുന്നു. അപ്പോള്‍ ഒരു ആ ഫാമിലിയുടെ അറ്റ്‌മോസ്ഫിയര്‍ അതില്‍ കാണാന്‍ സാധിച്ചു. ആ ഫാമിലിയുടെ മൊത്തത്തിലുള്ള അറ്റ്‌മോസ്ഫിയര്‍ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.ലാലേട്ടന്റെ മരുമകള്‍ ആകാന്‍ ആകാന്‍ ആഗ്രഹിക്കുന്നുണ്ട് ഞാന്‍. അതിന് കാരണം ലാലേട്ടനെയും പ്രണവിനെയും ഇഷ്ടമായതുകൊണ്ടാണ്. പക്ഷെ എനിക്കുള്ള ആള്‍ എപ്പോഴെങ്കിലും എന്റെ മുന്നില്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അമ്മ വീട്ടില്‍ കല്ല്യാണ ആലോചനയെ കുറിച്ചൊക്കെ പറയാറുണ്ട്. കല്ല്യാണം നോക്കിയാലോ എന്നൊക്കെ ചോദിക്കും. പക്ഷെ ഇപ്പോള്‍ എനിക്ക് അതില്‍ താല്‍പ്പര്യം ഇല്ല.’

‘അറേഞ്ച് മാര്യേജിനോട് എനിക്ക് താല്‍പ്പര്യമില്ല. ഒരുമിച്ച് ജീവിതം പങ്കിടാനും, സമയം ചെലവഴിക്കാനും ഒക്കെ ഇഷ്ടമാണ്, പക്ഷേ നിങ്ങള്‍ മാത്രമാണ് എന്റെ ലോകം എന്ന തിയറിയോട് യോജിപ്പില്ല. എനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ച് ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. പക്ഷെ വളരെ ഡിസ്‌റെസ്‌പെക്ട്ഫുള്‍ ആയിട്ടുള്ള ട്രോളുകള്‍ നല്ലതാണെന്നും ഞാന്‍ പറയില്ല. ട്രോളുകള്‍ വരുന്നതൊന്നും എനിക്ക് ഒരു കുഴപ്പമേയല്ല. പക്ഷെ ചില സമയത്ത് ട്രോളുകള്‍ എന്നെ എഫക്ട് ചെയ്യാറുണ്ട്.’ ഗായത്രി സുരേഷ് പറഞ്ഞു.

മലയാള സിനിമയിലെ മറ്റ് നടന്മാരെ കുറിച്ചും ഗായത്രി സുരേഷ് സംസാരിച്ചു. ‘കുഞ്ചാക്കോ ബോബന്‍ ഭയങ്കര ഫണ്ണിയും ആഹാരപ്രിയനും ആണ്. ധ്യാന്‍ ശ്രീനിവാസന്‍ ഭയങ്കര ഫ്രണ്ട്ലി ആണ്. ടോവിനോ തോമസ് ഭയങ്കര ഹാന്‍സം ആണ്. അടുത്ത് ഞാന്‍ എആര്‍എമ്മിന്റെ കുറെ ഇന്റര്‍വ്യൂസ് കണ്ടു. നല്ല ഹാന്‍ഡ്‌സം ആണ് ടോവിനോ.’

STORY HIGHLIGHTS: Gayathri Suresh about Pranav Mohanlal

Latest News