കാലാവസ്ഥ മാറുന്നതോടെ നമുക്ക് തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിനു രോഗപ്രതിരോധശേഷി കൂട്ടുകയാണ് നമ്മൾ ചെയ്യേണ്ടത്. എന്നാൽ ഈ സമയത്ത് കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങൾ നോക്കാം.
സൂപ്പ്, ഐസ് ക്രീം തുടങ്ങിയവ നല്ലതാണോ?
നല്ല ചൂടുള്ള സൂപ്പാണ് തൊണ്ട വേദനയുള്ളപ്പോൾ ബെസ്റ്റ്. പനി ജലദോഷം തൊണ്ട വേദന എന്നീ പ്രശ്നങ്ങൾക്കെല്ലാം സൂപ്പ് ഒരു ശാശ്വത പരിഹാരമാണ്. പൊതുവെ ഐസ്ക്രീം ഈ സമയത്ത് കഴിക്കാൻ പാടില്ല എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അത് തൊറ്റാണ്, ഐസ്ക്രീം കഴിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നൽകാൻ സഹായിക്കും. ഐസ്ക്രീം കഴിക്കുന്നത് മൂക്കടപ്പ് കൂട്ടുകയാണെങ്കിൽ സർബത്ത് കുടിക്കാവുന്നതാണ്. ഇലകൾ ഉപയോഗിച്ചുള്ള സ്മൂത്തികളും അതുപോലെ യോഗർട്ടും ഈ സമയത്ത് വളരെ നല്ലതാണ്. പച്ചക്കറികൾ വേവിച്ച് മാത്രം കഴിക്കാൻ ശ്രമിക്കുക. ചെറു ചൂടുള്ള ചായ പോലെയുള്ള പാനീയങ്ങളും നല്ലതാണ്. പഴം, പിയർ പോലെയുള്ള പച്ചക്കറികളും മുട്ടയും ഈ സമയത്ത് കഴിക്കാം. ഓട്സും വേവിച്ച ഉരുളക്കിഴങ്ങുമൊക്കെ ഏറെ നല്ലതാണ്.
എന്തൊക്കെ ഒഴിവാക്കണം
മൊരിഞ്ഞതും കട്ടി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക കാരണം ഇവ കഴിക്കുന്നത് വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കും. ചിപ്പ്സ്, വേവിക്കാത്ത പച്ചക്കറികൾ തുടങ്ങിയവയൊന്നും കഴിക്കരുത്. അതുപോലെ പുളിപ്പുള്ള ഭക്ഷണങ്ങളും തൊണ്ട വേദനയുള്ള സമയത്ത് നല്ലതല്ല. മുന്തിരിങ്ങ, പൈൻ ആപ്പിൾ, ഓറഞ്ച് തുടങ്ങിയ അവഗണിക്കുക. പാൽ ഉത്പ്പന്നങ്ങളും മദ്യവും ഈ സമയത്ത് ഒട്ടും നല്ലതല്ല. മാത്രമല്ല എരിവ് കൂടുതലുള്ള ഭക്ഷണങ്ങളും തൊണ്ട വേദന കൂട്ടാൻ കാരണമാകും.
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല തൊണ്ടയ്ക്ക് ആശ്വാസം നൽകുന്ന സ്പ്രെകൾ ഉപയോഗിക്കുന്നതും നല്ലതാണ്. അതുപോലെ തൊണ്ട വേദന കുറയ്ക്കാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. വീട്ടിലെ ചെയ്യാവുന്ന ചില പൊടിക്കൈകളും പരീക്ഷിക്കാവുന്നതാണ്. ചെറു ചൂട് വെള്ളത്തിൽ ഗാർഗിൾ ചെയ്യുന്നതും അതുപോലെ തേനും മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കുന്നതും തൊണ്ടയ്ക്ക് ഏറെ നല്ലതാണ്. ഉറങ്ങുന്ന സമയത്ത് മുറിയിൽ ഹ്യുമിഡിഫ്യർ വയ്ക്കുന്നതും ആശ്വാസം നൽകും. കൂടാതെ രാത്രിയിൽ കുടിക്കാൻ വെള്ളവും കരുതാവുന്നതാണ്.
ഡോക്ടറുടെ സഹായം
തൊണ്ട വേദന അസഹനീയമാകുകയാണെങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടാൻ മറക്കരുത്. കാരണം ഇത് ചിലപ്പോൾ മറ്റ് എന്തെങ്കിലും പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ പറയുന്നത് പ്രകാരം, തൊണ്ട വേദന പൊതുവെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുറയുമെന്നാണ്. തൊണ്ട വേദനയ്ക്കൊപ്പം പനിയും തൊണ്ടയിൽ നീരും അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണാൻ ശ്രമിക്കണം. ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ ഇൻഫെക്ഷൻ ഗുരുതരമായാൽ ആൻ്റി ബയോട്ടിക് കഴിച്ചാൽ മാത്രമേ മാറുകയുള്ളൂ.
content highlight: remedy-in-tonsils