ആന്ധ്രക്കും ബിഹാറിനും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭ. 6798 കോടി രൂപയുടെ റെയില്‍വേ പദ്ധതിക്ക് കേന്ദ്രം അനുമതി നല്കി. അമരാവതി റെയില്‍വേ പദ്ധതിക്ക് 2245 കോടി രൂപ അനുവദിച്ചപ്പോള്‍ ബിഹാറിലെ റെയില്‍വേ ഇരട്ടിപ്പിന് 4553 കോടിയാണ് അനുവദിച്ചിരിക്കുന്നത്.