Kerala

വീണ്ടും ബോംബ് ഭീഷണി; നെടുമ്പാശേരിയിലിറക്കേണ്ട വിമാനം അടിയന്തരമായി മുംബൈയിലിറക്കി

കൊച്ചി: നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കേണ്ട വിമാനം മുംബൈയിലിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്.

വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിൽ എത്തേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി.

നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്.