Celebrities

മനം മയക്കും സൗന്ദര്യത്തിൽ ഇഷാനിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ – Ishani krishna saree glamour photoshoot

സീ ​ഗ്രീൻ സിൽക്ക് സാരിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്

വ്യത്യസ്തയമായി എന്തെങ്കിലും ചെയ്യാന്‍ പലപ്പോഴും ആഗ്രഹിക്കുന്നവരാണ് കൃഷ്ണകുമാറിന്റെ വീട്ടിലെ ഓരോരുത്തരും.  ഇപ്പോഴിതാ യുട്യൂബറും അഭിനേത്രിയുമായ ഇഷാനി കൃഷ്ണയുടെ മനോഹരമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സീ ​ഗ്രീൻ സിൽക്ക് സാരിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്. ഹിപ് ചെയ്നും ആംലെറ്റും സ്റ്റൈൽ ചെയ്തിരിക്കുന്നു. ജിമിക്കി കമ്മലും കമ്മലിന് ഇണങ്ങുന്ന രീതിയിലുള്ള ഇയർചെയിനും അണിഞ്ഞിരിക്കുന്നു. ഹെവി ആക്സസറീസിൽ ട്രഡീഷനൽ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യ തനിമ നിലനിർത്തുന്ന ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. സിംപിൾ മേക്കപ്പും വേവ് ഹെയർസ്റ്റൈലും ഇഷാനിയെ ഒരു ദേവതയെപ്പോലെ ആക്കി മാറ്റി.

അഭിജിത്താണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമെന്റുമായി എത്തുന്നത്. ജിമിക്കി കമ്മലും നെറ്റിചുട്ടിയും വളയും ഹിപ് ചെയ്നും താരത്തെ ഒരു പെയ്ൻ്റിം​ഗ് പോലെ മനോഹരിയാക്കുന്നു എന്നാണ് ചില കമൻ്റുകൾ. ചിലർ എഐ സുന്ദരി ആണോയെന്നും ചോ​ദിക്കുന്നുണ്ട്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.ഇതിന് മുൻപ് താരം പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു.

STORY HIGHLIGHT: Ishani krishna saree glamour photoshoot