8-9 മാസമായ കുട്ടികൾക്ക് എങ്ങനെയാണ് ഹെൽത്തി ആയിട്ടുള്ള ആഹാരം കൊടുക്കുന്നത് എന്നത് എല്ലാ അമ്മമാരുടെയും ഒരു വലിയ സംശയം ആയിരിക്കും. അതിനുള്ള ഒരു പരിഹാരമായാണ് എത്തിയിരിക്കുന്നത് ഒരു നേരമെങ്കിലും ചോറ് കുഞ്ഞുങ്ങളുടെ വയറ്റിലേക്ക് ചെല്ലണമെന്ന് ഏതൊരു അമ്മയും ആഗ്രഹിക്കും. എന്നാൽ ചോറ് കഴിക്കാൻ പൊതുവേ കുട്ടികൾക്ക് അല്പം മടിയായിരിക്കും. അതുകൊണ്ടുതന്നെ രുചികരമായ രീതിയിൽ ചോറ് കുട്ടികൾക്ക് നൽകാം അതെങ്ങനെയാണെന്ന് നോക്കാം
ആവശ്യമുള്ള ചേരുവകൾ
ചോറ് നന്നായി വെന്തത്
തൈര്
നെയ്യ്
ശർക്കര
തയ്യാറാക്കുന്ന വിധം
നന്നായി വെന്ത ചോറ് നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് കുറച്ച് തൈര് ചെറുതായി ചൂടാക്കിയ നെയ്യ് എന്നിവ ചേർക്കാം അതിനുശേഷം ആവശ്യമെങ്കിൽ അല്പം ശർക്കര കൂടി ഇട്ടതിനു ശേഷം കുട്ടികൾക്ക് നൽകാവുന്നതാണ്. മധുരം ഇഷ്ടമില്ലാത്ത കുട്ടികളാണെങ്കിൽ ഒരു അല്പം ഉപ്പിട്ട് ഇത് കൊടുക്കു. നീ ചൂടാക്കുന്ന സമയത്ത് കുറച്ച് കടുകും കറിവേപ്പിലയും കൂടി ഇട്ട് കൊടുക്കുകയാണെങ്കിൽ ഏറെ രുചികരമായി തോന്നും. കുട്ടികൾക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒരു ആഹാരമാണ് ഇത് ഇത് കുട്ടികളുടെ ശരീരത്തിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക