സാധാരണ കുട്ടികൾക്കുണ്ടാകുന്ന ഓട്ടിസം എന്താണെന്ന് ഒരുപക്ഷേ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും എന്നാൽ വേർച്വൽ ഓട്ടിസം എന്ന് പറയുന്നത് എന്താണ്. അറിഞ്ഞോ അറിയാതെയോ മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന ഒരു രോഗമാണ് വെർച്വൽ ഓട്ടിസം. കൊച്ചു കുട്ടികളോട് മാതാപിതാക്കൾ ചെയ്യുന്ന ഒരു വലിയ ദ്രോഹമാണ് ഈ ഒരു രോഗം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു
എന്താണ് വെർച്വൽ ഓട്ടിസം
മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾ അടങ്ങിയിരിക്കുവാൻ വേണ്ടി ഒന്നുകിൽ ഫോൺ കയ്യിൽ കൊടുക്കുക അല്ലെങ്കിൽ അവർക്ക് ടിവിയിൽ എന്തെങ്കിലും കാർട്ടൂണുകൾ വെച്ച് നൽകുക എന്നിവ മാതാപിതാക്കൾ ചെയ്യുന്ന സ്ഥിരം പരിപാടികളാണ് ചില സാഹചര്യങ്ങളിൽ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുവാൻ വേണ്ടിയും ഇത്തരത്തിലുള്ള വീഡിയോകളെ മാതാപിതാക്കൾ ആശ്രയിക്കാറുണ്ട്. ഇങ്ങനെ ആശ്രയിക്കുന്ന വീഡിയോകൾ കാരണം മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അവരുടെ തലച്ചോറിൽ നിന്നും നേരിട്ട് എത്തുന്ന പല തരംഗങ്ങളെയും ശരീരത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നില്ല. അഭിപ്രായത്തിൽ കളിക്കേണ്ട ഒരു കുട്ടി കളിക്കാതെ ഇത്തരത്തിലുള്ള ഗെയിമുകൾക്ക് അടിമപ്പെട്ടു പോവുകയാണ് ചെയ്യുന്നത് അതുകൊണ്ട് ചുറ്റുപാടുമായുള്ള ആ കുട്ടിയുടെ ബന്ധം നശിക്കുകയും അത് ചിന്തിക്കുവാനുള്ള കുട്ടിയുടെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ വരുന്ന കുട്ടികൾക്ക് ഏഴു വയസ്സിനുശേഷം വെർച്വൽ ഓട്ടിസം കണ്ടുവരുന്നുണ്ട് അധികമാരോടും സംസാരിക്കാതിരിക്കുക ഉൾവലിഞ്ഞ പ്രകൃതം കാണിക്കുക എന്നിവയൊക്കെ വെർച്വൽ ഓട്ടസത്തിന്റെ ലക്ഷണങ്ങളിൽ ചിലതാണ്. സമൂഹവുമായി ഉള്ള ബന്ധം നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തിൽ കുട്ടികൾക്ക് തോന്നുന്നത്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നത് പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം.