മലയാളികളുടെ ഉച്ചയൂണില്‍ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് അവിയല്‍. മിക്ക വീടുകളിലും സ്ഥിരമുള്ള ഒരു വിഭവം കൂടിയായിരിക്കും ഇത്. എന്നാല്‍ എല്ലാ ദിവസവും പച്ചക്കറികള്‍ ഇട്ടുള്ള അവയില്‍ കഴിച്ച മടുത്തവരാണ് നിങ്ങളെങ്കില്‍ ചക്ക കൊണ്ട് അവയില്‍ ഉണ്ടാക്കി കഴിച്ചു നോക്കൂ. തീര്‍ച്ചയായും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചക്ക
- തേങ്ങ
- ജീരകം
- മഞ്ഞള്‍ പൊടി
- വെളുത്തുള്ളി
- കൊച്ചുള്ളി
- കറിവേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ചക്ക കനം കുറഞ്ഞ് അരിഞ്ഞത് ഒരു ചട്ടിയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം തേങ്ങ ജീരകം, മഞ്ഞള്‍ പൊടി, വെളുത്തുള്ളി, കൊച്ചുള്ളി, കറിവേപ്പില, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഇനി ഈ അരപ്പ് ചക്കയിലേക്ക് ചേര്‍ത്ത് കൊടുത്ത് ഒന്ന് നല്ലപോലെ ഇളക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക.
ചക്കയൊന്ന് വെന്തു വരുമ്പോഴേക്കും മറ്റൊരു ചീനിച്ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടാവുമ്പോഴേക്കും കടുക്, കറിവേപ്പില, വറ്റല്‍മുളക്, കൊച്ചുള്ളി എന്നിവ ഇട്ട് ഒരു താളിപ്പ് തയ്യാറാക്കുക. ശേഷം ഈ താളിപ്പ് ചക്കയിലേക്ക് ചേര്‍ത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. രുചികരമായ ചക്ക അവിയല്‍ തയ്യാര്‍.