Recipe

ഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ ഹെൽത്തി സ്മൂത്തി – oats smoothie

എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്. ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഓട്സ് സ്മൂത്തി തയ്യാറാക്കിയെടുക്കാം.

ചേരുവകൾ

  • ഓട്സ് – 1/2 കപ്പ്
  • ആപ്പിൾ – 1/2 കപ്പ് (അരിഞ്ഞത്)
  • ചെറുപഴം – 1/2 കപ്പ് (അരിഞ്ഞത്)
  • ഈന്തപ്പഴം – 3 എണ്ണം
  • ബദാം – 3 എണ്ണം
  • ചൂടു വെള്ളം – 1 കപ്പ്
  • ഇളം ചൂടുള്ള പാൽ – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഓട്സ്, അരിഞ്ഞു വച്ചിട്ടുള്ള ആപ്പിൾ , ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വക്കുക. ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. ശേഷം ഇളം ചൂടുള്ള പാൽ ചേർത്ത് വീണ്ടും കുറച്ച് സമയം കൂടെ അടിച്ചെടുത്ത് ഉപയോഗിക്കാം.

STORY HIGHLIGHT: oats smoothie