Kerala

സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് | Orange Alert: Heavy Rain Expected in Kottayam, Ernakulam, Idukki, Thrissur

തിരുവനന്തപുരം: സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും. ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്തു മഴയ്ക്കു കാരണം. ബംഗാ‍ൾ ഉൾക്കടലിൽ ‘ദന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടാണ്.

Latest News