തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെൻഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 54 ലക്ഷം പേർക്ക് 1,600 രൂപ വീതമാണു നൽകുക. പെൻഷൻ വിതരണം ചെയ്യുന്നതിനായി 712 കോടിരൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 26.62 ലക്ഷം പേർക്കു ബാങ്ക് വഴിയും മറ്റുള്ളവർക്ക് വീട്ടിലെത്തിയുമാണു പെൻഷൻ നൽകുക. പെൻഷൻ വിതരണത്തിനും മറ്റു ചെലവുകൾക്കുമായി 1,500 കോടി രൂപ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.