Recipe

മാവ് അരയ്ക്കാൻ സമയമില്ലേ? വിഷമിക്കേണ്ട, നേന്ത്രപ്പഴം ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ ദോശ തയ്യാർ | dosa-instant-recipe-with-banana

ഇസ്രത് പ്രവീൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പഴം ഉപയോഗിച്ച് ദോശ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്

ദോശ ഉണ്ടാക്കാൻ മാവ് അരച്ചുവെക്കാൻ മറന്നുപോയോ? എങ്കിൽ വിഷമിക്കേണ്ട. നേന്ത്രപ്പഴം ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ അടിപൊളി ദോശ ഉണ്ടാക്കാം. ഇതിന് നന്നായി പഴുത്ത ഒരു പുഴുങ്ങിയ നേന്ത്രപ്പഴം ആണ് ആവശ്യം. പഴം ചേർക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്തമായ രുചയിൽ ഈ ദോശ ലഭിക്കും. മാത്രമല്ല ഇത് കഴിക്കാൻ മറ്റു കറികളുടെ ആവശ്യവുമില്ല. അല്പം തേങ്ങാപ്പാൽ കൂടി കോമ്പിനേഷൻ ആയി കൊടുത്താൽ കുശാലായി.

ഇസ്രത് പ്രവീൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പഴം ഉപയോഗിച്ച് ദോശ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

പഴം- 3
വെള്ളം- 1 കപ്പ്
ശർക്കര- 1/4 കപ്പ്
റവ- 1/4 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • പഴുത്ത നേന്ത്രപ്പഴം മൂന്നെണ്ണം പുഴുങ്ങിയെടുക്കുക.
  • അത് അരച്ചെടുക്കുക.
  • അരച്ചെടുത്ത പഴത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, കാൽ കപ്പ് അരിപ്പൊടി, കാൽ കപ്പ് ശർക്കര ലായനി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക.
  • ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കുക.
  • ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി ചൂടാക്കുക.
  • ആവശ്യത്തിന് മാവെടുത്ത് പാനിലേക്ക് ഒഴിച്ച് ദോശ ചുട്ടെടുക്കുക.

content highlight: dosa-instant-recipe-with-banana