India

ഖലിസ്ഥാൻ ഭീകരൻ ബൽജീത് സിങ് അറസ്റ്റിൽ | Khalistan terrorist Baljeet Singh arrested

ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ആർഷ്ദീപ് സിങ് ഡാലയുടെ വലംകൈ ബൽജീത് സിങ്ങിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎഇയിൽനിന്നുള്ള വിമാനത്തിൽ ഡൽഹിയിൽ ഇറങ്ങിയ ഉടനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ ഇന്ത്യയിലെ അനുബന്ധ സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ നോക്കി നടത്തുന്നത് പഞ്ചാബുകാരൻ ബൽജീത് ആണ്.