ഇന്ന് മിക്ക ആൺകുട്ടികളിലും പെൺകുട്ടികളിലും നഖം വളർത്തുന്ന ശീലം കണ്ടുവരുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായാണ് ഇത് കൂടുതലും കണ്ടവരുന്നത്. എന്നാൽ, അവ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്‌ദർ അഭിപ്രായപ്പെടുന്നത്. ആരോഗ്യത്തെ എങ്ങനെയാണത് ബാധിക്കുന്നതെന്നും ശ്രദ്ധിക്കുന്നില്ല.
നെയ്ൽ എക്‌സ്റ്റൻഷൻ ചെയ്യുന്നത് ഇന്ന് ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. സ്വന്തമായി നഖം നല്ല നീളത്തിൽ വളരാതിരിക്കുന്നവർ നെയ്ൽ എക്‌സ്റ്റൻഷൻ എന്ന മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഇത്തരത്തിൽ നഖം വളർത്തുന്നത് മൂലം, പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരത്തിൽ നഖം വളർത്തുന്നതിലൂടെ ഉണ്ടാകുന്നത്. വയറിനെ കേടാക്കുന്നതിനും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിനും നഖങ്ങൾ കാരണമാകുന്നു. വയറിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
സൂക്ഷിച്ചില്ലെങ്കിൽ നഖങ്ങൾ അണുക്കളുടെ ആവാസ കേന്ദ്രങ്ങളായി മാറുമെന്നാണ് വിദഗ്ദർ പറയുന്നത്.ചിലർ ഒരു വിരലിൽ മാത്രം നഖം വളർത്തുന്നവരുണ്ട്. ചിലർ രണ്ട് കൈകളിലും നഖം വളർത്തുന്നവരുമാണ്. ഇത്തരത്തിൽ നഖം വളർത്തുമ്പോൾ ഈ നഖങ്ങൾക്കിടയിൽ അണുക്കൾ പെരുകാനും സാധ്യത കൂടുന്നു എന്നതാണ് സത്യാവസ്ഥ. പല പഠനങ്ങളും പ്രകാരം നഖങ്ങളിൽ 32ഓളം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയകൾ മാത്രമല്ല, 28 തരം ഫംഗസുകളുമാണ് നീളൻ നഖങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. അത് ആർട്ടിഫിഷൽ നഖങ്ങളായാലും അണുക്കൾ ഇതിൽ കാണപ്പെടുന്നുണ്ട എന്നാണ് പറയുന്നത്.
നീളൻ നഖങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ
നല്ല നീളൻ നല്ലങ്ങൾ ഉണ്ടായാൽ സ്വയം ശരീരത്തിൽ മുറിവുകൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നുണ്ട്. ചിലരെ കണ്ടിട്ടുണ്ടാകും ദേഷ്യം വന്നാൽ, അള്‌ലെങ്കിൽ ഡിപ്രഷൻ കൂടിയാലെല്ലാം തന്നെ സ്വന്തം ശരീരം ഇറുക്കുന്നവർ. ഇത്തരത്തിൽ പ്രശ്‌നമുള്ളവർ നഖം വളർത്താതിരിക്കുന്നതാണ് നല്ലത്. അതുപോലെ നഖം നീളത്തിൽ വളർത്തുന്നത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലേയ്ക്കും കാരണമാകാറുണ്ട്. ഇത്തരത്തിൽ മുറിവുകൾ വരുത്താതിരിക്കുവാൻ നഖം വളർത്താതിരിക്കുന്നതാണ് നല്ലത്.
മേൽപറഞ്ഞത് പൊതുവേ ഉള്ള ഒരു കാര്യമാണെങ്കിൽ ഇനി പറയുന്നത് നമ്മളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന കുറച്ച് കാര്യങ്ങളെ കുറിച്ചാണ്. നല്ല ഭംഗിക്കുവേണ്ടി നീളൻ നഖം വളർത്തുന്നുണ്ടാകും. എന്നാൽ, ഈ നഖങ്ങൾ പലപ്പോഴും വൃത്തിയാക്കി സൂക്ഷിക്കപ്പെടുന്നില്ല എന്നത് ഒരു സത്യവസ്ഥയാണ്. ഇത്തരത്തിൽ വൃത്തിയാക്കാതിരിക്കുന്നത് നഖങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ മുതൽ പലതരത്തിലുള്ള അണുക്കൾ ഇരിക്കുന്നതിലേയ്ക്ക് നയിക്കും. ഇത് നമ്മൾ ചർമ്മത്തിൽ തൊടുമ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളലേയ്ക്ക് പകരുന്നതിനും പലതരത്തിലുള്ള അലർജികൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.
ഇതിലെ ഏറ്റവും വലിയ അപകടം എന്താണെന്ന് വച്ചാൽ, നമ്മൾ ഇത്തരത്തിൽ വൃത്തിയാക്കാത്ത നഖം കൈകളിൽ ഇരിക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നഖത്തിനുള്ളിലെ അഴുക്കും ബാക്ടീരികളും നമ്മളുടെ ശരീരത്തിലേയ്ക്കും എത്തിചേരുന്നു. ഇത് വയറിന് അസ്വസഥതകൾ ഉണ്ടാക്കുന്നതിനും അതുപോലെ, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. വയറുവേദന, വയറ്റിളക്കം പോലുള്ള അസുഖങ്ങൾ വേഗത്തിൽ പിടികുടൂവാൻ ഇത് കാരണമാകുന്നു.
നഖങ്ങള്‍ എങ്ങിനെ പരിപാലിക്കാം
നഖങ്ങൾ കൃത്യമായ രീതിയിൽ പരിപാലിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ചിലരുടെ മഖത്തിനടിയിൽ കറുത്ത ചെളികൾ ഇരിക്കുന്നത് കാണാം. അതുപോലെതന്നെ, ഭക്ഷണാവശിഷ്ടങ്ങളെല്ലാം ഇരുന്ന് നഖത്തിന്റെ നിറം തന്നെ മാറിയെന്നും വരാം. ഇത്തരത്തിലുള്ള നിറവ്യത്യാസങ്ങൾ ശരീരത്തിന് നല്ലതല്ല. അതിനാൽ തന്നെ, എല്ലായ്‌പ്പോഴും നഖം നീളം കുറച്ച് വയ്ക്കുന്നതാണ് നല്ലത്.
അതുപോലെതന്നെ, നഖത്തിൽ ഈർപ്പം ഇരിക്കുവാൻ അനുവദിക്കരുത്. ഈർപ്പം ഇരിക്കുന്നത് നഖത്തിൽ ഫംഗൽബാധ ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. മാത്രവുമല്ല, നഖത്തിന് നിറവ്യത്യാസം ഉണ്ടാകുന്നതിലേയ്ക്കും നയിക്കും. അതുകൊണ്ട് നഖങ്ങൾ എല്ലായ്‌പ്പോഴും നന്നായി തുടച്ച് ഉണക്കി വയ്ക്കാം. അതുപോലെ, എല്ലായാപ്പോഴും ക്ലീൻ ആക്കി നിലനിർത്തേണ്ടതും നഖത്തിനടിയിലെ അഴുക്ക് നീക്കം ചെയ്യേണ്ടതും അനിവാര്യമായ കാര്യമാണ്. കുട്ടികളിലെല്ലാം തന്നെ, നഖം വളർത്തുന്ന ശീലം പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് കൃത്യമായി അവരുടെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുവാനും പഠിപ്പിക്കണം.
content highlight: side-effects-of-long-nails