അങ്കറ: വടക്കൻ സിറിയയിലെയും വടക്കൻ ഇറാഖിലെയും കുർദ് വിമതരുടെ താവളങ്ങളിൽ രണ്ടാംദിവസവും തുർക്കി സേന ബോംബാക്രമണം നടത്തി. തുർക്കി സർക്കാരിന്റെ പ്രതിരോധ കമ്പനിയായ ടുസസിന്റെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബുധനാഴ്ച കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ ഡസൻകണക്കിനു താവളങ്ങളിലാണ് തുർക്കി സേന ഡ്രോണാക്രമണം നടത്തിയത്. ഇന്നലെ മുപ്പതിലേറെ താവളങ്ങളും തകർത്തതായി പ്രതിരോധ മന്ത്രി പറഞ്ഞു.
കുർദുകൾ അക്രമപാത വെടിഞ്ഞാൽ തുർക്കി ജയിലിലുള്ള കുർദ് നേതാവ് അബ്ദുല്ല ഒജാലനെ മോചിപ്പിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനത്തിനു പിന്നാലെയാണ് ടുസസിൽ 5 പേർ കൊല്ലപ്പെട്ട സ്ഫോടനവും വെടിവയ്പുമുണ്ടായത്.