കുട്ടികളിലെ അമിതവണ്ണം മാതാപിതാക്കളിൽ തെല്ലൊന്നുമല്ല ആശങ്ക ഉണ്ടാക്കുന്നത്. ചെറുപ്രായത്തിൽ തന്നെയുള്ള കുട്ടികളിലെ പൊണ്ണത്തടി ഭാവിയിൽ സൃഷ്ടിക്കുക വലിയ ആരോഗ്യപ്രശ്നങ്ങളാണ്. പൊണ്ണത്തടി മൂലമുണ്ടാകുന്ന രോഗങ്ങൾ കുട്ടികളിൽ കുറവാണെങ്കിലും ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വഴി വെക്കും. മാത്രമല്ല കുട്ടിക്കാലത്തെ അമിതവണ്ണം കുട്ടിയുടെ ശാരീരിക മാനസിക നിലയെയും പ്രതികൂലമായി ബാധിക്കാമെന്നാണ് പഠനങ്ങൾ നിന്ന് വ്യക്തമാക്കുന്നത്.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് മാതാപിതാക്കൾ കുട്ടിയുടെ ഭക്ഷണക്രമം, ദൈനംദിന ദിനചര്യ, ഉറക്കം, വ്യായാമം എന്നിവയിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ നൽകുക. കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക കുട്ടികൾക്ക് ജങ്ക് ഫുഡുകൾ നൽകാതിരിക്കുക. ചിപ്പ്സുകൾ, ചോക്ലേറ്റുകൾ, മധുര പാനീയങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിക്കുക. ഇവയില്ലെല്ലാം ട്രാൻസ്-ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളിൽ പലപ്പോഴും ചെറുപ്രായത്തിൽ തന്നെ ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ കണ്ട് വരുന്നതായി വിദഗ്ധർ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണവും ലഘുഭക്ഷണവും വളരുന്ന ശരീരങ്ങൾക്ക് പോഷകാഹാരം നൽകുന്നുണ്ട്, അതേസമയം ആരോഗ്യകരമായ ഭക്ഷണരീതിയും മനോഭാവവും അവർക്ക് പിന്നീടുള്ള ജീവിതത്തിൽ മാതൃകയാകുന്നു. സമീകൃത പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കുറഞ്ഞ പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, മെലിഞ്ഞ മാംസം തുടങ്ങിയവ കുട്ടികൾക്ക് നൽകുക. ദിവസേന കൃത്യസമയത്ത് ഭക്ഷണവും ലഘുഭക്ഷണവും കഴിപ്പിക്കാൻ ശ്രദ്ധിക്കുക, കഴിയുന്നത്ര തവണ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. അമിതമായ അളവിൽ ഭക്ഷണം കഴിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
വറുത്തതും പാക്കറ്റ് ഭക്ഷണങ്ങളും പരമാവധി ഉപേക്ഷിക്കുക. പകരം ഫ്രൂട്ട് സാലഡുകൾ, നട്സുകൾ എന്നിവ കഴിക്കുക. ഇത് കുട്ടികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഭാരം കുറയാൻ ഭക്ഷണം നിയന്ത്രിക്കുന്നതിന് പുറമേ ഒരു മണിക്കൂർ വ്യായാമം ചെയ്യേണ്ടതും വളരെ പ്രധാനമാണ്. പലതരത്തിലുള്ള അസുഖങ്ങൾ കുട്ടികളിൽ ഉണ്ടാവാൻ കാരണം വ്യായാമമില്ലായ്മയുടെ അഭാവമാണ്.
ടിവി, മൊബെെൽ ഫോൺ എന്നിവ നോക്കി ഭക്ഷണം കഴിക്കുന്ന ചില കുട്ടികളുണ്ട്. ടിവിയിൽ നോക്കി ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. ഇത് പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യ്തു.അതുകൊണ്ട് എപ്പോഴും ഡൈനിങ് ടേബിളിൽ ഇരുന്ന് സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. കുട്ടികളിലെ ഉറക്കത്തിന്റെ കുറവും പൊണ്ണത്തടിയ്ക്ക് കാരണമാകും. കുട്ടികൾക്ക് ശരിയായ സമയത്ത് ശരിയായ ഉറക്കം ലഭിച്ചിരിക്കണം. ഇതിന് മാതാപിതാക്കൾ കൃതമായി ശ്രദ്ധിച്ചിരിക്കണം.
content highlight: childhood-obesity-causes-and-consequences