ഇന്നൊരു വെറൈറ്റി പൂരി പരീക്ഷിച്ചാലോ? രുചികരമായ കാരറ്റ് പൂരി റെസിപ്പി നോക്കാം. ഇത് ബ്രേക്ഫാസ്റ്റായും അല്ലാതെയും കഴിക്കാം.
ആവശ്യമായ ചേരുവകൾ
- കാരറ്റ് – 2
- ആട്ട – 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യമെങ്കിൽ
- എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് തൊലി കളഞ്ഞ് കഴുകുക. ചെറുതായി മുറിച്ച് മൃദുവാകുന്നത് വരെ വേവിക്കുക. പ്രഷർ കുക്കറിൽ 2 വിസിൽ മാത്രം അടിച്ചാൽ മതി കാരറ്റ് നന്നായി അരച്ചെടുക്കുക. അരക്കുമ്പോൾ വെള്ളം ചേർക്കരുത്. ആട്ടയിലേക്ക് ഉപ്പും ഈ ക്യാരറ്റ് പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ കാരറ്റ് വേവിച്ച വെള്ളം ചേർക്കുക. നന്നായി കുഴച്ച് മൃദുവായ മാവ് ഉണ്ടാക്കി 15 മിനിറ്റ് വെക്കുക. എന്നിട്ട് മാവ് ചെറിയ ഉരുളകളാക്കി തിരിച്ച് ഓരോന്നും ഉരുട്ടി ചെറിയ ഡിസ്ക് ഉണ്ടാക്കുക. ഒരു കടായിയിൽ എണ്ണ ചൂടാക്കി പൂരി വറുത്തെടുക്കുക.