ബോഗയ്ൻവില്ല’യുമായി അമൽ നീരദ് വന്നിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന ഫ്രെയിമുകൾ അമ്പരപ്പിക്കുന്ന കഥപറച്ചിൽ.
മലയാളി പ്രേക്ഷകർ തന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന മെയ്‌ക്കിങ്ങ് ശൈലിക്ക് ഒരു ചുവടു മുന്നിൽനിൽക്കാൻ തനിക്ക് ശേഷിയുണ്ടെന്ന് അമൽനീരദ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഹോളിവുഡ് ലെവൽ മേക്കിംഗ് മാത്രമല്ല കഥയിലും പുതിയ പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് ജ്യോതിർമയുടെ ലുക്ക് ആണ്. കൂടെ അവർ നൽകിയ ഒരു ഇന്റർവ്യൂ. സാഗർ ഏലിയാസ് ജാക്കിയിലെ ഒരു ഐറ്റം സോങ് താൻ ചോദിച്ചു വാങ്ങിയതാണ് എന്ന ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
“ഈ സോങ് ഞാൻ അമലിനോട് ചോദിച്ചു വാങ്ങിയതാണ്. അപ്പോൾ അമൽ എന്റെ കൂട്ടുക്കാരൻ ആയിരുന്നു. ഇല്ലെങ്കിൽ ഇല്ല എന്ന് പറയട്ടെ എന്ന് ഓർത്തു. സിനിമയിൽ ചരക്റ്റർ ചോദിക്കുന്നതിനേക്കാൾ സോങ് ചോദിക്കുന്നത് അല്ലേ നല്ലത് ഒരു ഐറ്റം സോങ് കൂടി ആയിരുന്നു. അത് അങ്ങനെ ആർക്കും ചെയ്യാൻ താല്പര്യം കാണില്ലല്ലോ. അത് മാറ്റി വച്ചിട്ടുണ്ടാകുമല്ലോ. അങ്ങനെ ചോദിച്ചു അത് കിട്ടുകയും ചെയ്തു. ”
ചിത്രകാരിയായ റിത്തുവും ഭർത്താവ് ജോയ്‌സും ഒരു കാറപകടത്തിൽ നിന്ന് പെടുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് റെട്രോഗ്രേഡ് അണ്ണേഷ്യ പിടിപെട്ട് ഓർമ്മകൾ നശിച്ചാണ് റീത്തുവിൻ്റെ ജീവിതം. ഓരോ ദിവസവും കണ്ടകാഴ്ചകളും കേട്ട് ശബ്ദങ്ങളുമൊക്കെ സൃഷ്ടിച്ച ഓർമ്മകൾ കൂട്ടിവച്ച് ജീവിക്കുകയാണ്. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പോലീസുകാരന് കടന്നുവരികയാണ്. കാണാത്ത പെൺകുട്ടികൾ, മൃതദേഹങ്ങൾ തുടങ്ങിയവയുടെ അന്വേഷണത്തിനായി തമിഴ്നാട്ടിൽ നിന്ന് വരുന്ന പോലീസുകാരൻ.
ലാജോ ജോസ് ആരാധകർക്ക് ആഘോഷിക്കാനുള്ള വകയൊക്കെ സിനിമയിലുണ്ട്. ലാജോജോസിൻ്റെ പ്രശസ്തമായ ഹിറ്റ് നോവലിൻ്റെ ക്ലൈമാക്സ് മലയാളത്തിലെ ഒരു മുൻനിര സംവിധായകൻ്റെ ഹിറ്റ് സിനിമയുടെ ക്ലൈമാക്സായി മാറിയത് സമീപകാലത്ത് കണ്ടതാണ്. പക്ഷേ അന്ന് കൈവിട്ടുപോയ നോവലിൻ്റെ മറ്റു പല പ്രധാനഭാഗങ്ങളും ചേർത്തുവച്ചാണ് അമൽനീരദും ലാജോജോസും ബോഗയ്ൻവില്ല ഒരുക്കിയിരിക്കുന്നത്. അങ്ങനെ സിനിമയിൽ അടിമുടി മാറ്റങ്ങളുണ്ട്. നോവലിലില്ലാത്ത പുതിയൊരു മുഴുനീള കഥാപാത്രം സിനിമയിലുണ്ട്. നായികയുടെ പേരും
അന്വേഷണോദ്യോഗസ്ഥൻ്റെ പേരും പശ്ചാത്തലവുമൊക്കെ മാറിയിട്ടുണ്ട്. ലാജോയുടെ തന്നെ മറ്റൊരു നോവലിൻ്റെ ചില ഭാഗങ്ങളും ഇണക്കിച്ചേർത്തിട്ടുണ്ട്.