സവാളയുടെ ഉളളിലെ കാമ്പു മാത്രമല്ല, സവാളത്തൊണ്ടും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പല പച്ചക്കറികളുടെ പുറംതൊലിയും ആരോഗ്യത്തിന് നല്ലതാണെന്നതു പോലെ ഇതിന്റെ പുറം തൊലിയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ തൊലി കഴിയ്ക്കുകയല്ല, ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കുകയാണ് വേണ്ടത്. ഈ വെള്ളം വെറും വയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.
സവാളത്തൊലിയിട്ടു തിളപ്പിച്ച വെള്ളം കണ്ണിന്റെ കാഴ്ച ശക്തിയ്ക്കു മികച്ചതാണ്. വൈറ്റമിന്‍ എ സമ്പുഷ്ടമാണിത്. വൈറ്റമിന്‍ സി, വൈററമിന്‍ ഇ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷിയ്ക്ക് ഗുണകരവും ചര്‍മത്തിനു ഗുണകരവുമാണ്. ഇത് ചർമത്തിലുണ്ടാകുന്ന കറുത്ത പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇതിലെ സ്വാഭാവിക ഗുണങ്ങൾ രക്തത്തെ ശുദ്ധീകരിക്കുന്നത് വഴി ഏറ്റവും മികച്ച ചർമ്മ വ്യവസ്ഥിതി കരസ്ഥമാക്കാൻ നിങ്ങളെ സഹായിക്കും. ദിവസവും സവാള കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാം.
ഇതില്‍ പ്രമേഹം കുറയ്ക്കുന്നതിനുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനുളള പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇതിന്റെ തോലില്‍ നല്ല ഉറക്കം ലഭിയ്ക്കാനും സവാള തോലിട്ടു തിളപ്പിച്ച വെള്ളം സഹായിക്കുന്നുണ്ട്. സവാളയും സവാളയുടെ സൂപ്പുമെല്ലാം ഈ ഗുണങ്ങള്‍ നല്‍കുന്ന വസ്തുക്കളാണ്.
ഇത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കഴിക്കുന്ന കാർബണേറ്റഡ് ഭക്ഷണങ്ങൾ വേഗത്തിൽ കത്തിച്ചു കളയാനും സഹായിക്കുന്നു.
ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള പ്രതിരോധ മാർഗ്ഗമായി സവാള പ്രവർത്തിക്കും. ഇതിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡൻറ് ക്വെർസെറ്റിനുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.