ജലദോഷം പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ കഫക്കെട്ട് വരുന്നത് സര്‍വ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാല്‍, ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും.
ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ചില വീട്ടു വൈദ്യങ്ങളുണ്ട്. ഇതില്‍ ഒന്നാണ് ഇഞ്ചി ഉപയോഗിച്ചുള്ളത്. ഇതെക്കുറിച്ചു കൂടുതലറിയൂ.
അടുക്കളയിലെ സ്ഥിരം ആവശ്യമാണ് ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ മുതലായവ. ഇവ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവ കൂടിയാണ്. ഏഴെട്ടു കഷ്ണം വെളുത്തുള്ളി ഇതിനായി വേണം. ഇതിന്റെ തൊലി നീക്കുക. ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയ ശേഷം ഇതിലേയ്ക്ക് ഒരു കഷ്ണം യും അരിഞ്ഞിടുക. പകുതി ചെറുനാരങ്ങ കഷ്ണങ്ങളാക്കി ഇതില്‍ മുറിച്ചിടുക. ഇതെല്ലാം ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളമെടുത്ത് ഇതു പാത്രത്തിലൊഴിച്ച് കുറഞ്ഞ തീയില്‍ തിളപ്പിച്ചെടുക്കുക.
ഇതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ എല്ലാം തന്നെ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. വെളുത്തുളളി ബാക്ടീരിയ, ഫംഗല്‍, വൈറല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കുന്ന ഒന്നാണ്. കഫക്കെട്ടിനും തന്മൂലമുണ്ടാകുന്ന കുറുകലിനുമെല്ലാം പറ്റിയൊരു മരുന്നാണ് വെളുത്തുളളി. നല്ലൊന്നാന്തരം അണുനാശിനിയും ആന്റി ഓക്‌സിഡന്റുമാണിത്.