സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. 2022ൽ ആഗോളതലത്തിൽ 2.3 ദശലക്ഷം സ്ത്രീകളിലാണ് സ്തനാർബുദം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% – 3% വരെയാണ്. സ്തനാർബുദ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും രോഗാവസ്ഥയെ പരാജയപ്പെടുത്തുന്നതിനും സ്തനാർബുദം തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുകയാണ് എസ് കെ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. അരുൺ.
ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസമായി ലോകമെമ്പാടും ആചരിക്കുന്നു. രോഗത്തിന്റെ പ്രാധാന്യം എടുത്ത് കാണിക്കുന്നതിന് വേണ്ടി രോഗികൾക്ക് നൽകുന്ന പിന്തുണയും പ്രാധാന്യവുമാണ് ബോധവത്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. എന്നാൽ ഇത് സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കും. നേരത്തെ തിരിച്ചറിഞ്ഞാൽ ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയിലൂടെയും ബോധവത്കരണത്തിലൂടെയും മികച്ച ഫലം നൽകും.
സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ബ്രെസ്റ്റ് സെൽഫ് എക്സാമിനേഷൻ (BSE). സ്തനങ്ങളിലെ അസ്വഭാവികതകള്‍ തിരിച്ചറിയാൻ ഈ മാർഗം സഹായിക്കുന്നു. മാസത്തിലൊരിക്കൽ, ആർത്തവം അവസാനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയം സ്തന പരിശോധന നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആർത്തവം ഇല്ലാത്തവർക്ക് ഓരോ മാസവും സ്ഥിരമായ ഒരു ദിവസം സ്‌തന പരിശോധനയ്ക്കായി തിരഞ്ഞെടുക്കാം. ഇത് സ്തനങ്ങളുടെ കൃത്യമായ ഘടന മനസിലാക്കുന്നതിനും സ്തനങ്ങളിലെ വ്യത്യാസങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിനും സഹായിക്കും.
സ്വയം പരിശോധന നടത്തുമ്പോൾ സ്തനങ്ങളുടെ കൃത്യമായ ഘടന മാനസിലാക്കുന്നതിന് ഒരു കണ്ണാടിയുടെ സഹായത്തോടെ പരിശോധിയ്ക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച്, വൃത്താകൃതിയിൽ സ്തനത്തിന് ചുറ്റും പതുക്കെ അമർത്തുക. സ്തനങ്ങളില്‍ രൂപമാറ്റം, മുഴകള്‍, തിണര്‍പ്പുകള്‍, അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക. രണ്ട് സ്തനങ്ങളിലും കക്ഷങ്ങളുടെ ഭാഗത്തും വീക്കം പോലുള്ളവ കാണുന്നുവെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. മുഴ, ഡിസ്ചാർജ്, നിരന്തരമായ വേദന എന്നിങ്ങനെയുള്ള എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ആരോഗ്യ വിദഗ്ദനെ സമീപിക്കുക.
സ്വയം പരിശോധനയ്ക്ക് പുറമേ, 40 വയസ്സിന് മുകളിലുള്ള അല്ലെങ്കിൽ പ്രായമുള്ള സ്ത്രീകളിലും മാമോഗ്രാം നിർണായകമാണ്. കാരണം സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാനും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനും സ്വയം ബോധവൽക്കരിക്കുന്നതിനും ജീവൻ രക്ഷിക്കാനും ഇത്തരം പരിശോധനകളും ബോധവത്കരണവും സഹായിക്കുന്നു. സ്തനാർബുദം മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിന് നമുക്ക് ഒരുമിച്ച് മുന്നേറാം!
STORY HIGHLIGHT: Breast Cancer Awareness SK hospital