പാലക്കാട്: പി വി അൻവറിന്റെ ഡിഎംകെയിലും പിളർപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു. പി വി അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി.
ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്നാണ് നടപടി. പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ബി ഷമീർ മത്സരിക്കും.അൻവർ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേർ പാർട്ടി വിടുമെന്നും ഷമീർ പ്രതികരിച്ചു.
തന്നെ അറിയില്ലെന്ന് അൻവറിന് പറയാൻ കഴിയില്ല. അൻവറിന്റെ കൺവെൻഷനിൽ നന്ദി പറഞ്ഞത് താനാണ്. പാർട്ടി രൂപീകരിച്ചത് മുതൽ ജില്ലാ ഭാരവാഹിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.