കൊച്ചുകുട്ടികളെ കുളിപ്പിച്ച് കണ്ണ് എഴുതി വൃത്തിയായി ഒരുക്കുന്നത് മാതാപിതാക്കൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ് എന്നാൽ കുഞ്ഞുങ്ങൾക്ക് പൗഡറും കണ്മഷിയും ഒക്കെ ഇടുന്നത് നല്ല കാര്യങ്ങളാണോ അതുകൊണ്ട് കുട്ടികൾക്ക് ദോഷങ്ങൾ ഉണ്ടാകുമോ ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ചിന്തിക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഡോക്ടർ പറയുന്നത് ഈ വിധത്തിലാണ്
കൊച്ചു കുട്ടികൾക്ക് കണ്ണെഴുതിപ്പിക്കുന്നത് പലരുടെയും ചില ആചാരമാണ്. അതുകൊണ്ടുതന്നെ പലർക്കും അത് പിന്തുടരേണ്ടി വരുന്നുണ്ട് പുരികവും പൊട്ടും ഒന്നും കണ്മഷി ഉപയോഗിച്ച് തൊടുന്നത് ഒരു തെറ്റല്ല അത് എല്ലാവരും ചെയ്യുന്നതാണല്ലോ. മാത്രമല്ല ഒട്ടുമിക്ക മാതാപിതാക്കൾക്കും വലിയ ആഗ്രഹം കാണും അങ്ങനെ ചെയ്യുവാൻ അതുകൊണ്ട് അതൊരു തെറ്റായി പറയാൻ സാധിക്കില്ല പക്ഷേ ഒരിക്കലും കുഞ്ഞുങ്ങളുടെ കണ്ണിനുള്ളിലേക്ക് കണ്മഷി എഴുതാൻ പാടില്ല അത് കുട്ടികൾക്ക് വളരെ ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത്.
എന്തൊക്കെയാണെങ്കിലും കരി ഉരുകി ഉണ്ടാകുന്ന ഒന്നാണ് കൺമഷി അതുകൊണ്ടുതന്നെ ഇതിൽ ഒരുപാട് കെമിക്കലുകൾ ഉണ്ടാകും ഇത് കണ്ണിനുള്ളിലേക്ക് എഴുതുന്നത് അത്ര നല്ലതല്ല. ആവശ്യമെങ്കിൽ പുരികം എഴുതാവുന്നതാണ്. അതേപോലെതന്നെ ഒട്ടും നല്ലതല്ലാത്ത മറ്റൊരു കാര്യം പൗഡർ ആണ് കുട്ടികൾക്ക് വരുന്നതേയില്ല അതിലും നല്ല മണമാണ് അവർക്ക് ഉള്ളത് അവരുടെ ശരീരത്തിലുള്ള ഗന്ധത്തിന്റെ ഒരു മടങ്ങ് പോലും ഗന്ധം പൗഡറുകൾ ഇല്ല. അതുകൊണ്ടുതന്നെ പൗഡർ കുട്ടികളുടെ ശരീരത്തിൽ ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. എങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് ഡോക്ടർ സംസാരിക്കുന്നത് അതായത് എന്തുവന്നാലും പൗഡർ കുട്ടിയുടെ ശരീരത്തിൽ ഉപയോഗിക്കരുത് എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത്