Recipe

മൂന്ന് ചേരുവകള്‍ മാത്രം മതി; അരിയുണ്ട തയ്യാറാക്കാം വീട്ടില്‍തന്നെ

വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് അരിയുണ്ട. വളരെ കുറച്ച് ചേരുവകള്‍ മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ. എങ്ങനെയാണ് അരിയുണ്ട തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • അരി
  • തേങ്ങ
  • ശര്‍ക്കര

തയ്യാറാക്കുന്ന വിധം

ഇതിനായി ഒരു കപ്പ് അരി നല്ല പോലെ ഒന്ന് കഴുകി വെള്ളമൊക്കെ നല്ലപോലെ മാറ്റിയശേഷം ഒരു ചൂടുള്ള പാനിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് ഇളക്കുക. നല്ലപോലെ ഇതൊന്ന് വറുത്തെടുക്കണം. നല്ലപോലെ ഒന്ന് ബ്രൗണ്‍ നിറം ആകുമ്പോഴേക്കും ഗ്യാസ് ഓഫ് ചെയ്യാം. ഇനി ഇത് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ ഒന്നു പൊടിച്ചെടുക്കണം. ശേഷം നമ്മള്‍ ഒരു ബൗളിലേക്ക് ഈ പൊടി മാറ്റുക. ഇനി അതേ മിക്‌സിയിലേക്ക് തന്നെ ഒരു കപ്പ് തേങ്ങ അരച്ചെടുക്കുക.

ഇനി അതേ അളവില്‍ തന്നെ ശര്‍ക്കരയും കൂടെ ചേര്‍ത്ത് തേങ്ങയും ശര്‍ക്കരയും നല്ല പോലെ ഒന്ന് അടിച്ചെടുക്കുക. ശേഷം ഇത് നമ്മള്‍ മാറ്റിവച്ചിരിക്കുന്ന പൊടിയിലേക്ക് ഇട്ട് മാവ് പരുവത്തിലേക്ക് കുഴച്ചെടുക്കുക. ശേഷം കൈകൊണ്ട് ലഡുവിന്റെ ആകൃതിയില്‍ നല്ലപോലെ ഉരുട്ടിയെടുക്കുക. രുചികരമായ അരിയുണ്ട തയ്യാര്‍.

 

Latest News