ആപ്പിളിന്റെ ഐ ഫോൺ 16 സീരീസ് വിൽക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി ഇന്‍ഡോനീഷ്യ. വിദേശത്തുനിന്നും ഐ ഫോൺ 16 ഇന്‍ഡോനീഷ്യയിലേക്ക് കൊണ്ടുവരാനും ആവില്ല. ഐഫോൺ 16-ന് ഇന്‍ഡോനീഷ്യയിൽ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് വിലക്കിലേക്ക് നയിച്ചത്.
ഐ.എം.ഇ.ഐ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോണ്‍ 16 ഇന്‍ഡോനീഷ്യയില്‍ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് ഇന്‍ഡോനീഷ്യയെ ചൊടിപ്പിക്കാനുള്ള മറ്റൊരു കാരണം. പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾക്കായി 1.71 ട്രില്യൺ റുപ്പയ (ഏകദേശം 919 കോടി ഇന്ത്യൻ രൂപ) നിക്ഷേപിക്കുമെന്ന് ആപ്പിൾ വാഗ്ദാനം ചെയ്തിരുന്നു. പ്രാദേശിക പ്രവർത്തനങ്ങളിൽ കമ്പനി 1.48 ട്രില്യൺ രൂപ (ഏകദേശം 795 കോടി) മാത്രമാണ് നേടിയത്. ഈ കുറവ് കാരണം, ആപ്പിളിന് ഇപ്പോഴും 230 ബില്യൺ റുപ്പയ അല്ലെങ്കിൽ ഏകദേശം 123.6 കോടി കടമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ ഐഫോൺ 16-ന് പ്രവർത്തനാനുമതി ലഭിക്കില്ല.