തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. സംസ്ഥാനം നല്കിയ പാനലില്‍ നിന്നാണ് പ്രണബ് ജ്യോതിനാഥിനെ തിരഞ്ഞെടുത്തത്.
നിലവിൽ സ്പോർട്സ് അഫേഴ്സ് സെക്രട്ടറിയാണ് പ്രണബ് ജ്യോതി നാഥ്. സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാൽ ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം.