ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു ഹെല്‍ത്തി ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് റെസിപ്പി നമുക്ക് പരിചയപ്പെടാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ആവശ്യമായ ചേരുവകള്‍
- അവോക്കാഡോ
- ഉപ്പ്
- കുരുമുളകുപൊടി
- ചില്ലി ഫ്ളേക്സ്
- ചീസ്
- ബ്രഡ്
- നെയ്യ്
- മുട്ട
തയ്യാറാക്കുന്ന വിധം
ഇതിനായി അവോക്കാഡോയുടെ സീഡ് കളഞ്ഞശേഷം മാംസഭാഗം കട്ട് ചെയ്ത് എടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു ഉപ്പ്, കുരുമുളകുപൊടി, ചില്ലി ഫ്ളേക്സ് എന്നിവ ചേര്‍ക്കുക. ഇനി ഇതിലേക്ക് ചീസ് കൂടി ചേര്‍ത്തു കൊടുക്കണം. ശേഷം ഇതെല്ലാംകൂടി നല്ലപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ശേഷം നമ്മള് ഹെല്‍ത്തി ആയിട്ടുള്ള ഒരു ബ്രഡ് എടുത്ത ശേഷം ഒരു പാനിലേക്ക് നെയ്യൊഴിച്ച് ബ്രെഡ് ഒന്ന് ടോസ്റ്റ് ചെയ്തെടുക്കുക.
ശേഷം ഒരു മുട്ട സ്ക്രാമ്പിള്‍ ചെയ്തെടുക്കുക. ഇതിലേക്ക് ചില്ലി ഓയില്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ കുറച്ചുകൂടി രുചികരമായിരിക്കും. ഇനി നമ്മള് ടോസ്റ്റ് ചെയ്ത ബ്രെഡിലേക്ക് അവക്കാഡോ ഒന്ന് സ്പ്രെഡ് ചെയ്തശേഷം അതിന്റെ മുകളിലേക്ക് സ്ക്രാമ്പ്രിള്ഡ് എഗ്ഗും കൂടെ വെച്ച് കഴിച്ചു നോക്കുക. വളരെ രുചികരമായ ഒരു വിഭവമാണിത്.