മുംബൈ: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്ക്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനും ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനുമാണ്.
18 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഭിമന്യു ഈശ്വരന്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരാണ് ടീമിനെ പുതുമുഖങ്ങള്‍. കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സര്‍ഫറാസ് ഖാനും ടീമിലുണ്ട്.
പേസര്‍മാരായി ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമന്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ,എന്നിവരാണ് ടീമിലിടം നേടിയത്. പേസര്‍ മായങ്ക് യാദവിന് പരിക്കായതിനാല്‍ പരിഗണിച്ചില്ല. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ധ്രുവ് ജുറെലും തന്നെയാണ് ടീമിലുള്ളത്.
ട്രാവലിങ് റിസര്‍വായി ഫാസ്റ്റ് ബൗളര്‍മാരായ മുകേഷ് കുമാര്‍, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ് എന്നിവരും ഇടംനേടി. ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്ന പേസര്‍ മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. പരിക്കേറ്റ കുല്‍ദീപ് യാദവിനെയും പരിഗണിച്ചില്ല.
നവംബര്‍ 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ്(ഡേ നൈറ്റ് ടെസ്റ്റ്) അഡ്ലെയ്ഡില് നടക്കും. ഡിസംബര്‍ 14 മുതല്‍ ബ്രിസ്ബേനില്‍ മൂന്നാം ടെസ്റ്റും 26ന് മെല്‍ബണില്‍ നാലാം ടെസ്റ്റും ജനുവരി 3ന് സിഡ്നിയില്‍ അഞ്ചാം ടെസ്റ്റും നടക്കും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, റിഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ , ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ.
റിസര്‍വ് താരങ്ങള്‍: മുകേഷ് കുമാർ, നവ്ദീപ് സൈനി, ഖലീൽ അഹമ്മദ്