ഡിന്നറിന് ഒക്കെ കഴിക്കാവുന്ന വളരെ രുചികരമായ ഒരു വെജിറ്റബിള്‍ സാലഡിന്റെ റെസിപ്പി നമുക്ക് പരിചയപ്പെടാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ആവശ്യമായ ചേരുവകള്‍
- ബ്രോക്കോളി
- ക്യാരറ്റ്
- ക്യാപ്‌സിക്കം
- തക്കാളി
- ഉള്ളി
- മല്ലിയില
- ഉപ്പ്
- കുരുമുളകുപൊടി
- നാരങ്ങാനീര്
- ഒലിവ് ഓയില്‍
- ചീസ്
- ചില്ലി ഫ്‌ളേക്‌സ്
- വെളുത്തുള്ളി
തയ്യാറാക്കുന്ന വിധം
സാലഡ് തയ്യാറാക്കുന്നതിനായി ബ്രോക്കോളി നല്ലപോലെ കഴുകി ആവിയില്‍ വേവിച്ചെടുക്കുക. ഇനി ഇതിലേക്ക് നമുക്ക് ഇഷ്ടമുള്ള എല്ലാ പച്ചക്കറികളും ചേര്‍ത്തു കൊടുക്കാം. അതായത് ക്യാരറ്റ്, ക്യാപ്‌സിക്കം, തക്കാളി, ഉള്ളി എന്നിവ ചേര്‍ത്തു കൊടുക്കാം. ശേഷം ഇതിലേക്ക് മല്ലിയില, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര്, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കിയെടുക്കുക. ഇനി ഇതിലേക്ക് ഒരു കൂട്ട് ചേര്‍ത്ത് കൊടുക്കുന്നതിനായി കുറച്ച് ചീസ് എടുക്കാം.
അതിലേക്ക് ചില്ലി ഫ്‌ളേക്‌സും വെളുത്തുള്ളി പൊടിയും കുറച്ചു ഉപ്പും ഒലിവ് ഓയിലും കൂടെ ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ ഇട്ട് നല്ലപോലെ ഒന്ന് പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കാം. ശേഷം ഈ മിശ്രിതം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. വളരെ രുചികരമായ വെജിറ്റബിള്‍ സാലഡ് ആണിത്.