കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽദേവും സച്ചിൻ തെൻഡുൽക്കറും ഇന്നും നാളെയും കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗൺടൗണിന്റെ ‘യുവർ എൻകൗണ്ടർ വിത്ത് സക്സസ് ഐക്കൺസ്’ എന്ന പരിപാടിയിൽ സംബന്ധിക്കാനാണു കപിൽദേവ് കൊച്ചിയിലെത്തുന്നത്. ഇന്ന് 5.15നു കലൂർ ഗോകുലം കൺവൻഷൻ സെന്ററിലാണു പരിപാടി. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യാനാണു സച്ചിൻ നാളെ രാവിലെ എറണാകുളം മറൈൻ ഡ്രൈവിൽ എത്തുന്നത്. കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ (ആർഎസ്സി) കപിൽദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ഇന്ന് വൈകിട്ട് 6.45നു കപിൽദേവ് ആർഎസ്സി സന്ദർശിക്കും.